സർക്കാർ ജീവനക്കാർക്കും വിരമിച്ചവര്‍ക്കും ബി.എസ്.എൻ.എൽ ഇന്റര്‍നെറ്റ് , ഫോണ്‍ ബില്ലുകളില്‍ വന്‍ ഇളവ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കേന്ദ്ര – സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ നൽകി വരുന്ന ഇളവ് അഞ്ചിൽ നിന്ന് 10 ശതമാനമാക്കി ബി.എസ്.എൻ.എൽ. വർധിപ്പിച്ചു. ലാൻഡ് ഫോണുകൾക്കും ബ്രോഡ് ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.

നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബി.എസ്.എൻ.എല്ലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണ് സമർപ്പിക്കേണ്ടത്. 2008-ലാണ് ആദ്യമായി ജീവനക്കാർക്ക് ബില്ലിൽ ഇളവ് ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ൽ ഇത് 10 ശതമാനത്തിലേക്കും 2015-ൽ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോൾ 10 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...