മികച്ച റീചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ആളുകള്‍ ചേക്കേറുകയാണ്. ഇന്‍റര്‍നെറ്റിനായി ബിഎസ്എന്‍എല്‍ സിം ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന ഒരു പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ പരിചയപ്പെടാം. എതിരാളികളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള ബിഎസ്എന്‍എല്ലിന്‍റെ റീച്ചാര്‍ജ് പ്ലാനാണ് 229 രൂപയുടേത്. 30 ദിവസമാണ് ഇതിന്‍റെ വാലിഡിറ്റി. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാം. ഏറെ നെറ്റ് ആവശ്യമായവര്‍ക്ക് യോജിച്ച റീച്ചാര്‍ജ് പ്ലാനാണിത്. ജിയോ, എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ നെറ്റ്‌വര്‍ക്കുകളുടെ പോലെ ദിവസവും 100 എസ്എംഎസും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍, എസ്‌ടിഡി കോളുകളും ഈ പാക്കേജില്‍ ലഭിക്കും.

മുംബൈയിലെയും ദില്ലിയിലെയും എംടിഎന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് ഉള്‍പ്പടെ സൗജന്യ റോമിംഗും ഇതിനൊപ്പം ലഭ്യമാണ്. ദിവസ 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗം 80 കെബിപിഎസിലാണ് ലഭിക്കുക. ചലഞ്ചസ് അറീനയുടെ ഗെയിമിംഗ് സര്‍വീസ് ലഭിക്കുമെന്നാണ് 229 രൂപ പ്ലാനിന്‍റെ മറ്റൊരു സവിശേഷത. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോഴും ബിഎസ്എന്‍എല്‍ പഴയ തുകകളില്‍ തുടരുകയാണ്. ഇതോടെ ബിഎസ്എന്‍എല്ലിലേക്ക് നിരവധി പേരാണ് പോര്‍ട്ട് ചെയ്‌ത്. പുതിയ ബിഎസ്എന്‍എല്‍ സിം എടുക്കുന്നവരും അനവധി. ആരംഭിക്കാന്‍ ഏറെ വൈകിയെങ്കിലും 15000ത്തിലേറെ 4ജി സൈറ്റുകള്‍ രാജ്യത്ത് സ്ഥാപിച്ചതായി ബിഎസ്എന്‍എല്‍ അടുത്തിടെ അറിയിച്ചിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഇത് 80,000ത്തില്‍ എത്തിക്കാനാണ് ശ്രമം. അവശേഷിക്കുന്ന 21,000 സൈറ്റുകളില്‍ മാര്‍ച്ചോടെ 4ജി അപ്‌ഗ്രേഡിംഗ് നടത്തും. മാര്‍ച്ച് 2025ഓടെ ആകെ ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്എന്‍എല്ലിന്‍റെ ഇപ്പോഴത്തെ പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...