പുത്തൻ റീചാർജ് പ്ലാനുമായി ബി എസ് എൻ എൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ കമ്പനികൾക്ക് തിരിച്ചടി നൽകുന്ന 4ജി റീച്ചാർജ് പ്ലാനുമായി വീണ്ടും പൊതുമേഖല കമ്പനിയായ ബിഎസ്എൻഎൽ. 82 ദിവസത്തെ വാലിഡിറ്റിയുടെ ബിഎസ്എൻഎല്ലിൻറെ 485 രൂപയുടെ റീച്ചാർജ് പ്ലാനാണിത്. ഉയർന്ന ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഈ റീച്ചാർജ് പാക്കേജ് തിരഞ്ഞെടുക്കാം. 82 ദിവസത്തെ വാലിഡിറ്റിയിലാണ് 485 രൂപയുടെ റീച്ചാർജ് പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി 1.5 ജിബി ഡാറ്റ ഇതിൽ ഉപയോഗിക്കാം. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോൾ വിളിക്കാം. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസും 485 രൂപയുടെ റീച്ചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിൻറെ ഈ ചിലവ് കുറഞ്ഞ പ്ലാൻ സെർഫ്-കെയർ ആപ്പിൽ കാണാം. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഒടിപി സമർപ്പിച്ചാൽ ഹോം പേജിൽ തന്നെ 485 രൂപയുടെ റീച്ചാർജ് പാക്കേജ് ദൃശ്യമാകും.

സാമ്പത്തിക മെച്ചമുള്ള നിരവധി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം 4ജി നെറ്റ്‌വർക്ക് വ്യാപിക്കുകയും ബിഎസ്എൻഎൽ ചെയ്യുകയാണ്. എന്നാൽ ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തണമെങ്കിൽ 2025 പകുതിവരെ കാത്തിരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത്. ഇതിനൊപ്പം തദ്ദേശീയമായ 5ജി നെറ്റ്‌വർക്ക് ഒരുക്കുന്നതിൻറെ മുന്നോടിയായുള്ള പരീക്ഷണങ്ങളും ബിഎസ്എൻഎൽ തുടങ്ങിക്കഴിഞ്ഞു. ബിഎസ്എൻഎല്ലിനൊപ്പം മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎൻഎല്ലും 5ജി ടെസ്റ്റിംഗിൻറെ ഭാഗമാണ്. ടെലികോം മന്ത്രാലയവും സി-ഡോട്ടും ചേർന്നാണ് ഇന്ത്യൻ നിർമിത 5ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...