തിരുവനന്തപുരത്ത് മെഡിക്കല്‍ ഇന്നവേഷന്‍ പാര്‍ക്ക് ഭൂനികുതിയും, ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തും ; ബഡ്ജറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കല്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ലോക സമാധാന സമ്മേളനത്തിന് രണ്ടുകോടി സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തി. സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി മന്ത്രി സഭയുടെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ബഡ്ജറ്റില്‍ നികുതി, നികുതിയേതര വരുമാനം ഉയര്‍ത്താന്‍ ബഡ്ജറ്റില്‍ നടപടികള്‍ സ്വീകരിച്ചേക്കും. ചെലവു ചുരുക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നികുതി കൂട്ടിയേക്കും. സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതവും കുറഞ്ഞേക്കാം.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസും, ഭൂനികുതിയും, ഭൂമിയുടെ ന്യായവിലയും ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ഷം തോറും 20,000 കോടി രൂപയോളം കുറവുണ്ടെന്നാണ് സൂചന. ഈ വര്‍ഷവും ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്നാണ് അനുമാനം. ചെലവ് ചുരുക്കുന്നതിനെക്കാള്‍ വരുമാനം ഉയര്‍ത്തുന്നതാവും വലിയ വെല്ലുവിളി. മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞു. ചെലവ് കുതിച്ചു. ഈ അന്തരം മറികടക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടികള്‍ ബഡ്ജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. കെ.എന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റാണ് ഇന്നത്തേത്. ബഡ്ജറ്റ് അവതരണം കാണാന്‍ മന്ത്രിയുടെ കുടുംബവും നിയമസഭയില്‍ എത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...