കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് വിജിലന്‍സിന് കൈമാറിയേക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് വിജിലന്‍സിന് കൈമാറിയേക്കും. ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെട്ടതും സാമ്പത്തിക ക്രമക്കേട് നടന്നതുമായ കുറ്റകൃത്യമായതിനാല്‍ വിജിലന്‍സിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥന്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കി. കോഴിക്കോട് കോര്‍പ്പറേഷനില്‍ അനധികൃതമായി 300ലേറെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ചെന്നാണ് പ്രാഥമിക നിഗമനം. കോര്‍പ്പറേഷന്‍ കെട്ടിടങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്‌ഥനായ ഫറോഖ് അസിസ്‌റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.

ഇതിലെ ഒരു കേസില്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരടക്കം 7 പേരെ അറസ്‌റ്റ് ചെയ്‌തത്. കൂടുതല്‍ ഉദ്യോഗസ്‌ഥര്‍ക്കും ഇടനിലക്കാര്‍ക്കും ബന്ധമുണ്ടോ എന്നത് കണ്ടെത്താനുണ്ട്. സാമ്പത്തിക ക്രമക്കേട് വന്‍തോതില്‍ നടന്നതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് വിഭാഗത്തിന് കേസ് കൈമാറുന്നതാണ് ഉചിതമെന്നുകാട്ടി സിറ്റി പോ ലീസ് കമ്മീഷണര്‍ വഴി സംസ്‌ഥാന പോലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്‌ഥന്‍ കത്തയച്ചത്. കോര്‍പ്പറേഷനിലെ ക്രമക്കേടുകളെക്കുറിച്ച്‌ വിജിലന്‍സിന് പരാതികളും കിട്ടിയിട്ടുണ്ട്.

പുതിയ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ റവന്യൂ വിഭാഗം ജീവനക്കാരില്‍ നിന്ന് വിജിലന്‍സ് സംഘം വിവരങ്ങളെടുത്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നതാവും ഉചിതമെന്ന് പോലീസ് അറിയിച്ചത്. ഒരു കേസിനപ്പുറത്തേക്ക് പോലീസ് പോകാത്തതില്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ മാത്രമേ കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടിയ മറ്റ് ക്രമക്കേടുകളില്‍ അന്വേഷണം നടത്താന്‍ കഴിയൂ എന്നും ക്രമക്കേടിന് ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും പോലീസ് വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...