അസമിലും ബുൾഡോസർ രാജ് ; പോലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം 7 പേരുടെ വീട് പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

ദിസ്പുര്‍ : ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ അസമിലും ബുൾഡോസർ രാജ്. കസ്റ്റഡി മരണത്തെ ചൊല്ലി പോലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴ് പേരുടെ വീടുകൾ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത കയ്യേറ്റമെന്ന് കാട്ടിയാണ് പൊളിക്കൽ നടപടി. മധ്യപ്രദേശും യുപിയും ദില്ലിയും കടന്ന് വടക്കുകിഴക്കൻ സംസ്ഥാനത്തും ബുൾഡോസർ നടപടി തുടങ്ങിയിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചെന്നാരോപിച്ച് അസമിലെ നഗോണിൽ ഇന്നലെ നാട്ടുകാർ പോലീസ് സ്റ്റേഷൻ കത്തിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ 21 പേരിൽ അഞ്ചുപേരുടെ വീടുകൾ ഉൾപ്പടെയാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.

എന്നാൽ അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചതെന്ന് ജില്ലാ ഭരണകൂടം പറയുന്നത്. കൂടുതൽ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. പോലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. മീൻവിൽപ്പനക്കാരനായ ഷഫീഖുൽ ഇസ്ലാം എന്നയാളെ കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാൻ 10,000 രൂപയും ഒരു താറാവിനെയും ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നുമാണ് നാട്ടുകാർ പറയുന്നത്. കസ്റ്റഡി മരണത്തിൽ സർക്കാർ ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഷനിലെ പോലീസുകാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...