ചിതലിനെക്കൊല്ലാന്‍ തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചിതലിനെക്കൊല്ലാനായി ദമ്പതിമാര്‍ ചുവരിലും വാതിലിലും തീയിട്ടതിനെത്തുടര്‍ന്ന് മകള്‍ പൊള്ളലേറ്റുമരിച്ചു. ചെന്നൈക്കടുത്ത് പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്. വീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ശല്യം രൂക്ഷമായപ്പോഴാണ് ഹുസൈന്‍ ബാഷയും ഭാര്യ അയിഷയും അപകടകരമായ പരിഹാരമാര്‍ഗം തേടിയത്. പെയിന്റിങ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നര്‍ ചിതല്‍ശല്യമുള്ളിടത്തെല്ലാം ഒഴിച്ചു. തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു.

തീ ദേഹത്തേക്കുപടര്‍ന്നതോടെ ബാഷയും ഭാര്യയും മകളും ഉള്ളില്‍ കുടുങ്ങിപ്പോയി. വാതില്‍ ഉള്ളില്‍നിന്നടച്ച്‌ അതിലും തിന്നര്‍ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് രക്ഷപ്പെടാനായില്ല. അയല്‍വാസികളെത്തി വാതില്‍പൊളിച്ച്‌ തീയണയ്ക്കുമ്ബോഴേക്കും മൂവര്‍ക്കും പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് മരിച്ചു. ബാഷയും അയിഷയും ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....