മധ്യപ്രദേശില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 26 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്ന് തീര്‍ഥാടകരുമായി പോയ ബസ് ഞായറാഴ്ച വൈകുന്നേരം ഉത്തരകാശിയില്‍ വെച്ച്‌ മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 26 പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ഡ്രൈവറെയും സഹായിയെയും കൂടാതെ 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

എന്‍എച്ച്‌-94-ല്‍ ദംത മേഖലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ഹിമാലയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയില്‍ റിഖാവു ഖദ്ദിന് സമീപമാണ് അപകടമുണ്ടായതെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ ദേവേന്ദ്ര പട്‌വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഉത്തരാഖണ്ഡ് പോലീസും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടിന്റെ (എസ്‌ഡിആര്‍എഫ്) റെസ്‌ക്യൂ ടീമുകളും ഉടന്‍ തന്നെ അപകടസ്ഥലത്തെത്തി, വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണ്. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി എന്നിവയ്‌ക്കൊപ്പം ചാര്‍ ധാം എന്നറിയപ്പെടുന്ന യമുനോത്രിയിലേക്കുള്ള യാത്രയിലായിരുന്നു തീര്‍ത്ഥാടകര്‍.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഡെറാഡൂണിലെ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലെത്തി, പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സയ്‌ക്കൊപ്പം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. “മധ്യപ്രദേശിലെ പന്നയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ട വളരെ ദാരുണമായ സംഭവമാണ് ഇന്ന് നടന്നത്. ഇരുപത്തിയഞ്ച് പേര്‍ മരിച്ചു. എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഡിഎമ്മിനെയും എസ്പിയെയും സംഭവസ്ഥലത്തേക്ക് അയച്ചു കഴിഞ്ഞു.

ആഭ്യന്തര മന്ത്രാലയം എന്‍ഡിആര്‍എഫ് സംഘത്തെ അറിയിക്കുകയും സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഡെറാഡൂണിനും ഉത്തരകാശിക്കും ഇടയിലാണ് ദംത സ്ഥിതി ചെയ്യുന്നത്. ഡെറാഡൂണില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം എളുപ്പമാണ്. സമീപത്തെ ആശുപത്രികളില്‍ വിവരം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയും വിളിച്ചിരുന്നു, ഞങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്, “ധാമി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദുഃഖം രേഖപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ധാമിയോട് സംസാരിച്ചു. പ്രാദേശിക രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തുമെന്നും പറഞ്ഞു. സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഉത്തരാഖണ്ഡ് സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അറിയിച്ചു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...