കൊട്ടാരക്കര അങ്കൺവാടിയിലെ ഭക്ഷ്യവിഷബാധ ; ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി. മോശം അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്ന് അംഗൺവാടി ഹെൽപ്പറുടെ പരാതി. സംഭവത്തിൽ സൂപ്പർവൈസറോട് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസർ വിശദീകരണം തേടി.

അംഗൺവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ സൂപ്പര്‍വൈസർ വര്‍ക്കര്‍മാർക്കും ഹെൽപ്പര്‍മാര്‍ക്കും വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ മോശം അരി ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 28 നാണ് അവസാനമായി കല്ലുവാതുക്കലെ അംഗൺവാടിയിൽ അരിയെത്തിച്ചത്. കിട്ടിയത് മോശം അരിയാണെന്ന് സൂപ്പര്‍വൈസറെ അറിയിച്ചുവെന്നും എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അംഗൺവാടിയിലെ ഹെൽപ്പര്‍ സജ്ന പറയുന്നു.

പലപ്പോഴും സ്വന്തം നിലയിൽ അരി എത്തിച്ചു ഭക്ഷണം പാകം ചെയ്തു നൽകിയെന്നും അംഗൺവാടിയിൽ പരിശോധനക്ക് സൂപ്പര്‍വൈസർ ഇതുവരെ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. മോശം അരിയാണെന്ന് അറിയിച്ചിട്ടില്ലെന്നും തന്റെ കീഴിലുള്ള മറ്റ് അംഗൺവാടികളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഐസിഡിഎസ് സൂപ്പര്‍വൈസർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...