ചക്കരപ്പറമ്പിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു : എറണാകുളത്ത് കിലോമീറ്ററുകളോളം കടുത്ത ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ചക്കരപ്പറമ്പിൽ ലോറിയുടെ പിന്നിൽ ബസ് ഇടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്നും പാലക്കാട് വഴി എറണാകുളത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അപകടത്തെത്തുടർന്ന് ചക്കരപ്പറമ്പ് ഭാഗത്ത്‌ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. അപകടം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും ബസ് റോഡിന് നടുവിൽ തന്നെ കിടക്കുന്നതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. പാലാരിവട്ടം മുതൽ വൈറ്റില വരെയുള്ള ദേശീയപാതയിൽ വലിയ രീതിയിലുള്ള വാഹനത്തിരക്ക് അനുഭവപ്പെടുന്ന സമയത്താണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.

സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ വലിയ ബുദ്ധിമുട്ടാണ് നിലവിൽ നേരിടുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. അപകടം നടന്ന് ഏറെ നേരമായിട്ടും ബസ് റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടില്ലെന്നും പോലീസോ മറ്റ് അധികൃതരോ സ്ഥലത്തെത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...