ഇടുക്കിയിൽ മന്ത്രിസ്ഥാനത്തിനായി വടംവലി : കോൺഗ്രസും കേരള കോൺഗ്രസും നേർക്കുനേർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ നിന്ന് കോൺഗ്രസിന് മന്ത്രിസ്ഥാനം വേണമെന്ന ശക്തമായ ആവശ്യവുമായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്ത് . കേരള കോൺഗ്രസ് നേതാവ് അപ്പു ജോൺ ജോസഫിനായി മന്ത്രിസ്ഥാനം ലഭിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടയിലാണ് ഇടുക്കി ഡിസിസിയുടെ ഈ പുതിയ അവകാശവാദം. 1972-ൽ ജില്ല രൂപീകരിച്ചതിനുശേഷം ഇന്നുവരെ ഇടുക്കിയിൽ നിന്ന് ഒരു കോൺഗ്രസ് മന്ത്രി പോലും ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. വയനാട്, പത്തനംതിട്ട തുടങ്ങിയ ചെറിയ ജില്ലകളിൽ നിന്ന് പോലും കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസഭയിൽ എത്തിയപ്പോൾ ഇടുക്കി അവഗണിക്കപ്പെട്ടുവെന്നാണ് പരാതി.

ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച നാല് എംഎൽഎമാരെ വിജയിപ്പിക്കാൻ സാധിച്ചതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. യുഡിഎഫ് തരംഗം ആഞ്ഞടിച്ച ഈ ഘട്ടത്തിൽ അർഹമായ പരിഗണന വേണമെന്നാണ് പാർട്ടിയുടെ നിലപാട്. കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസിനാകും നറുക്ക് വീഴുക. എന്നാൽ, കേരള കോൺഗ്രസിന്റെ അപ്പു ജോൺ ജോസഫും മന്ത്രിസ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...