കണ്ണൂരില്‍ കാറും ബസ്സും കൂട്ടിയിടിച്ച്‌ കോട്ടയം സ്വദേശിയായ വൈദീക വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍‍ : മട്ടന്നൂര്‍ കളറോഡില്‍ കാറും ബസ്സും കൂട്ടിയിടിച്ച്‌ വൈദിക വിദ്യാര്‍ഥി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികന്‍ കോട്ടയം കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദര്‍ തോമസ്‌കുട്ടി (28) ആണ് മരണപ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായന്‍ ആശ്രമം ഡയറക്ടര്‍ ഫാദര്‍ റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദര്‍ റോയി മാത്യു വടക്കേലിന്‍്റെയും ഡ്രൈവര്‍മാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.

സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡംഗം ആണ് ഫാദര്‍ റോയി മാത്യു വടക്കേല്‍. ഇന്നു കാലത്ത് 9.30 ഓടെ കളറോഡ്- പത്തൊമ്പതാംമൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതിവകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...