ബ​സ്​ യാ​ത്ര​ക്കൂ​ലി കൂ​ട്ടു​ന്ന​ത്​ സ​ര്‍​ക്കാ​ര്‍ ; സ്വ​കാ​ര്യ ബ​സ്​ സ​ര്‍​വി​സു​ക​ള്‍​ക്ക്​ തി​രി​ച്ച​ടി​യാ​യേ​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ​ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യു​ടെ പേ​രി​ല്‍ ബ​സ്​ യാ​ത്ര​ക്കൂ​ലി കൂ​ട്ടു​ന്ന​ത്​ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ബ​സ്​ സ​ര്‍​വി​സു​ക​ള്‍​ക്ക്​ തി​രി​ച്ച​ടി​യാ​യേ​ക്കും. ബൈ​ക്ക്​ യാ​ത്ര​ക്ക്​ ബ​സ്​ യാ​ത്ര​യെ​ക്കാ​ള്‍ ചെ​ല​വ്​ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന്‍ മാ​ത്ര​മെ നി​ര​ക്കു​വ​ര്‍​ധ​ന ഉ​പ​ക​രി​ക്കൂ​വെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം. നി​ല​വി​ല്‍ ബ​സി​ല്‍ 2.5 കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യാ​ന്‍ എ​ട്ടു രൂ​പ ന​ല്‍​ക​ണം. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്​ 60 കി​ലോ​മീ​റ്റ​ര്‍ ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള ബൈ​ക്കി​ല്‍ ഈ ​ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ 4.3 രൂ​പ​യെ ചെ​ല​വാ​കൂ. ര​ണ്ടു​പേ​രു​ണ്ടെ​ങ്കി​ല്‍ ഇ​തി​ന്‍റെ പ​കു​തി തു​ക​യി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്താം. അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ​പോ​കാ​ന്‍ ബ​സി​ല്‍ 10 രൂ​പ മു​ട​ക്ക​ണം. ര​ണ്ടു​പേ​ര്‍​ക്ക്​ 20 രൂ​പ ചെ​ല​വാ​കു​മ്പോ​ള്‍ ബൈ​ക്കി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക്​ പ​ര​മാ​വ​ധി ഒ​മ്പതു രൂ​പ മു​ട​ക്കി​യാ​ല്‍ മ​തി​യാ​കും. ബ​സ്​ നി​ര​ക്ക്​ കൂ​ട്ടി​യാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റും. സെ​ക്ക​ന്‍​ഡ്​​​ഹാ​ന്‍​ഡ്​​ ഇ​രു​ച​ക്ര വാ​ഹ​ന വി​ല്‍​പ​ന​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന വ​ര്‍​ധ​ന ഈ ​സൂ​ച​ന​യാ​ണ്​ ന​ല്‍​കു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന ചെ​ല​വ്​ സം​ബ​ന്ധി​ച്ച്‌​ പ​ഠ​നം ന​ട​ത്തു​ന്ന നാ​റ്റ്​​പാ​ക്കി​ന്‍റെ 2021 ജൂ​ലൈ​യി​ലെ പി​സ്​​കോ സൂ​ചി​ക പ്ര​കാ​രം ഒ​രു കി​ലോ​മീ​റ്റ​ര്‍ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ 52.56 രൂ​പ​യാ​ണ്​ ചെ​ല​വ്​. ഡീ​സ​ല്‍ – 27.56 രൂ​പ, ട​യ​ര്‍, സ്​​പെ​യ​ര്‍​പാ​ര്‍​ട്​​സ്​ തു​ട​ങ്ങി​യ​വ – 4.58 രൂ​പ, അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള കൂ​ലി – 2.33 രൂ​പ, ശ​മ്പ​ളം – 12.84 രൂ​പ, തേ​യ്​​മാ​നം – 1.41 രൂ​പ, നി​കു​തി​ക​ള്‍ 1.36 രൂ​പ, പ​ലി​ശ – 92 പൈ​സ, ഇ​ന്‍​ഷു​റ​ന്‍​സ് -​ 95 പൈ​സ, മ​റ്റു ചെ​ല​വു​ക​ള്‍ – 56 പൈ​സ, പ്ര​വ​ര്‍​ത്ത​ന മൂ​ല​ധ​നം – നാ​ലു പൈ​സ എ​ന്നി​ങ്ങ​നെ​യാ​ണ്​ ന​ട​ത്തി​പ്പ്​ ചെ​ല​വ്.

ഇ​ത​നു​സ​രി​ച്ച്‌​ മൊ​ത്തം ചെ​ല​വി​ന്‍റെ 52 ശ​ത​മാ​നം ഡീ​സ​ലി​നാ​ണ്. ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന്​ 94.74 രൂ​പ​യു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ത​യാ​റാ​ക്കി​യ ക​ണ​ക്കാ​ണി​ത്. 39.90 രൂ​പ അ​ടി​സ്​​ഥാ​ന വി​ല​യു​ള്ള ഡീ​സ​ലി​ന്​ 31.80 രൂ​പ കേ​ന്ദ്ര നി​കു​തി​യും 20.12 രൂ​പ സം​സ്​​ഥാ​ന നി​കു​തി​യും 2.59 രൂ​പ ഡീ​ല​ര്‍ ക​മീ​ഷ​നും 33 പൈ​സ ക​ട​ത്തു​കൂ​ലി​യും ചേ​രു​മ്പോ​ഴാ​ണ്​ 94.74 രൂ​പ​യി​ലെ​ത്തു​ന്ന​ത്.

ഇ​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചു​മ​ത്തു​ന്ന ഇ​ന്ധ​ന നി​കു​തി​യും വാ​ഹ​ന​നി​കു​തി​യും ഒ​ഴി​വാ​ക്കി​യാ​ല്‍ കി​ലോ​മീ​റ്റ​റി​ന്​ 10.83 രൂ​പ വീ​തം പ്ര​വ​ര്‍​ത്ത​ന ചെ​ല​വ്​ കു​റ​ക്കാ​നാ​കും. ഒ​രു കി​ലോ​മീ​റ്റ​ര്‍ സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ 52.56 രൂ​പ എ​ന്ന​ത്​ 41.73 രൂ​പ​യാ​യി താ​ഴും. ഇ​തോ​ടെ കോ​വി​ഡ്​ കാ​ല​ത്തി​നു മു​മ്പു​ള്ള​തി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ലാ​ഭ​ക​ര​മാ​യി ബ​സ്​ സ​ര്‍​വി​സ്​ ന​ട​ത്താ​നാ​വും. കു​റ​ഞ്ഞ ശ​മ്പള​ത്തി​ന്​ ജോ​ലി ​ചെയ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ര്‍​ക്കും ഇ​ത്​ ആ​ശ്വാ​സം ന​ല്‍​കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....