ഹോട്ടലുടമ റോയ് വയലാട്ട് കൈമാറിയത്​ യഥാര്‍ഥ ഹാര്‍ഡ്​​ ഡിസ്​കല്ലെന്ന്​​ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ മോഡലുകള്‍ വാഹനപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തു​ടരുന്നു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കൈമാറിയത്​ യഥാര്‍ഥ ഹാര്‍ഡ്​​ ഡിസ്​കല്ലെന്ന്​​ പോലീസ്. അപകടം നടന്ന രാത്രിയില്‍ ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ്​ ഡിസ്​ക്​ റോയ്​ നശിപ്പിച്ചതായാണ്​ പോലീസ്​ സംശയിക്കുന്നത്​. തുടര്‍ന്ന്​ ഹോട്ടലുടമ റോയ്​ വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്​ തീരുമാനിച്ചു. തെളിവ് നശിപ്പിച്ചതിന് കേസെടുക്കാനും പോലീസ്​ ആലോചിക്കുന്നുണ്ട്​.

കഴിഞ്ഞ ദിവസമാണ്​​ ഹോ​ട്ട​ലി​ലെ ഡി​ജി​റ്റ​ല്‍ വി​ഡി​യോ റെ​ക്കോ​ഡ​ര്‍ (ഡി.​വി.​ആ​ര്‍) പോ​ലീ​സി​ന് റോയ്​ കൈ​മാ​റിയത്​. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​പ്പോഴാണ്​ ഹാര്‍ഡ്​ ഡിസ്​കില്‍ തിരിമറി നടന്നെന്ന്​ പോലീസ്​ കണ്ടെത്തിയത്​. കഴിഞ്ഞ ദിവസം എ​റ​ണാ​കു​ളം സൗ​ത്ത്​ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ റോ​യി​യെ ​ വൈ​കീ​ട്ടു​​വ​രെ ചൊദ്യം ചെയ്​തിരുന്നു. അതെ സമയം ര​ണ്ട്​ ഡി.​വി.​ആ​റു​ക​ളും ഹോ​ട്ട​ലു​ട​മ ന​ശി​പ്പി​ച്ചെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ന്​ മൊ​ഴി ന​ല്‍​കി​യി​രു​ന്ന​ത്.

ന​വം​ബ​ര്‍ ഒ​ന്നി​ന്​ പു​ല​ര്‍​ച്ച​യാ​ണ്​ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മു​ന്‍ മി​സ്​ കേ​ര​ള അ​ന്‍​സി ക​ബീ​ര്‍, മു​ന്‍ മി​സ്​ കേ​ര​ള റ​ണ്ണ​റ​പ്പ്​ അ​ഞ്​​ജ​ന ഷാ​ജ​ന്‍ എ​ന്നി​വ​ര്‍ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്​ പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. കാ​ര്‍ ഡ്രൈ​വ​ര്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ്​ ചോ​ദ്യം​ചെ​യ്​​ത​പ്പോ​ഴാ​ണ്​ ആ​ഡം​ബ​ര കാ​ര്‍ പി​ന്തു​ട​ര്‍​ന്ന​താ​യി മൊ​ഴി ന​ല്‍​കി​യ​ത്. ഡ്രൈ​വ​ര്‍ അ​ട​ക്കം മ​ദ്യ​പി​ച്ചാ​ണ്​ കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും​ തെ​ളി​ഞ്ഞി​രു​ന്നു.

വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍ന്ന ഔ​ഡി കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന സൈ​ജു, റോ​യി​യെ​യും ഹോ​ട്ട​ലി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രെ​യും വി​ളി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. റോ​യി​യു​ടെ സു​ഹൃ​ത്താ​ണ് സൈ​ജു. ഹോ​ട്ട​ലി​ല്‍ വെ​ച്ച്‌​ മോ​ഡ​ലു​ക​ളു​മാ​യി എ​ന്തെ​ങ്കി​ലും വാ​ക്​​ത​ര്‍​ക്ക​ങ്ങ​ളോ പ്ര​ശ്​​ന​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​നാ​ണ്​ റോ​യി​യോ​ട്​ ഡി.​വി.​ആ​ര്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. മോ​ഡ​ലു​ക​ളു​ടെ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന ഓ​ഡി കാ​ര്‍ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഫെ​ബി പോ​ളി​ന്‍റെ പേ​രി​ലു​ള്ള​താ​ണെ​ന്ന്​ പു​റ​ത്തു​വ​ന്നു. ഇ​ത്​ സൈ​ജു​വി​ന്​ വി​റ്റ​താ​ണെ​ങ്കി​ലും ഉ​ട​മ​സ്ഥ​ത മാ​റ്റി​യി​ട്ടി​ല്ലെ​ന്ന്​ ഫെ​ബി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ന്‍​സി ക​ബീ​റി​ന്‍റെ പി​താ​വ്​ അ​ബ്​​ദു​ല്‍ ക​ബീ​റും ബ​ന്ധു​ക്ക​ളും കൊ​ച്ചി​യി​ലെ​ത്തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...