ശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക് ; പന്തളം – ഓമല്ലൂര്‍, കൊച്ചാലുംമൂട് – പന്തളം റോഡുകളില്‍ തടസമുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശക്തമായ മഴ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതില്‍ മൂന്നു റോഡുകളിലെ ഗതാഗതംപുന : സ്ഥാപിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പന്തളം – കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ – കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍ – കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡ് എന്നിവടങ്ങളിലെ ഗതാഗതമാണ് പുന:സ്ഥാപിച്ചത്. എന്നാല്‍ അടൂര്‍ – കൈപ്പട്ടൂര്‍ – പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം പന്തളം – ഓമല്ലൂര്‍ റോഡ്, കൊച്ചാലുംമൂട് – പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല. ഈ റോഡുകളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലകടവ് – കുളനട – മെഴുവേലി – ഇലവുംതിട്ട – കോഴഞ്ചേരി – റാന്നി വഴിയും കുളനട – ആറന്മുള – കോഴഞ്ചേരി – റാന്നി വഴിയും പോകാം. ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...