കോന്നിയിൽ ബസ് റോഡിന് നടുവിൽ നിർത്തുന്നത് അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന പാതയിൽ കോന്നിയിൽ സർവീസ് നടത്തുന്ന കെ എസ് ആർ റ്റി സി യും സ്വകാര്യ ബസുളും റോഡിനു നടുവിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് മുൻപിലും കോന്നി മാർക്കറ്റ് ജംഗ്ഷനിലും ആണ് ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എന്നാൽ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ റോഡിൽ നിന്ന് ഇറക്കി ഇടത് ഭാഗത്ത് നിർത്തേണ്ട ബസുകൾ റോഡിനു നടുവിലും ആളുകൾ റോഡ് മുറിച്ചു കടക്കുന്ന വരകളുടെ നടുവിലും കൊണ്ടുവന്ന് നിർത്തിയിടുന്നതും ആളുകളെ കയറ്റി ഇറക്കുന്നതും കോന്നിയിൽ സ്ഥിരം കാഴ്ചയാണ്.

വേഗത്തിൽ വരുന്ന ബസുകൾ റോഡിനു നടുവിൽ പെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോൾ പുറകെ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും ഏറെയാണ്. പുലർച്ചെ കോന്നി ട്രാഫിക് ജംഗ്ഷനിൽ ബസ് നിർത്തി ആളുകളെ കയറ്റി ഇറക്കുന്നതും പതിവായി മാറിയിട്ടുണ്ട്. പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡിന് സമീപത്തു തന്നെയാണ് ഇത്തരത്തിൽ ബസുകൾ നിർത്തിയിടുന്നത്. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന കോന്നി സംസ്ഥാനപാതയിൽ ഇത്തരത്തിൽ ബസുകൾ അലക്ഷ്യമായി നിർത്തിയിടുന്നതിന് എതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...