ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷനിലും പുളിഞ്ചാണി വാർഡിലും 10 ന് ഉപതിരഞ്ഞെടുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വനിതാ സംവരണ വാർഡുകളായ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിലും അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ പുളിഞ്ചാണി വാർഡിലും ഈ മാസം പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കും. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആണ് എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ മുന്നണികൾ. ഇളകൊള്ളൂർ ഡിവിഷനിലെ ജിജി സജി കൂറുമാറ്റ നിരോധന നിയമ പ്രകാരം ആയോഗ്യയാക്കപെട്ടതാണ് ഇളകൊള്ളൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് കാരണം. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്‌ അംഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചതാണ് ഈ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ കാരണം.

ഡിസംബർ പത്തിനാണ് വോട്ടെടുപ്പ് നടക്കുക. 11 ന് വോട്ടെണ്ണൽ നടക്കും. പ്രമാടം പഞ്ചായത്തിലെ വെട്ടൂർ, ഇളകൊള്ളൂർ, തെങ്ങുംകാവ്, വട്ടക്കാവ്, പൂവൻപാറ വാർഡുകളും കോന്നി പഞ്ചായത്തിലെ മാമ്മൂട്, ചിറ്റൂർ വാർഡുകളും ഉൾപ്പെടുന്നതാണ് ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്തിൽ ജലജ പ്രകാശ് (എൽ. ഡി. എഫ് ), ജോളി ഡാനിയൽ (യു ഡി എഫ് ), മീന എം നായർ ( എൻ ഡി എ ) എന്നിവർ ആണ് സ്ഥാനാർഥികൾ. അരുവാപ്പുലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ എസ്. മിനി (എൽ ഡി എഫ്), പി മായ (യു ഡി എഫ്), ജയശ്രീ ചന്ദ്രൻ (എൻ ഡി എ ) എന്നിവർ ആണ് സ്ഥാനാർഥികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരട് വോട്ടർ പട്ടികയിൽ പേരില്ല ; പഞ്ചാബ് സർക്കാരിനെതിരെ രാഘവ് ഛദ്ദ

0
ചണ്ഡീഗഢ്: ബിജെപി രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ...

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു ; അപലപിച്ച് ഇന്ത്യ

0
ന്യൂഡൽഹി : പാക് പഞ്ചാബിലെ 125 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം തകർത്ത...

മുന്നണി മര്യാദ പാലിക്കണം ; സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര...

3024 രൂപ കുടിശിക ; വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

0
വണ്ടൂർ : 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ...