ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും വീഴാം അതിനാല്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്ന് എം കെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സി ജോസഫ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അതിനാല്‍ പ്രവര്‍ത്തകര്‍ ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിവികെ സര്‍ക്കാര്‍ എപ്പോള്‍വേണമെങ്കിലും താഴെവീഴാം. അതിനാല്‍ ഡിഎംകെ ഭാരവാഹികള്‍ തയ്യാറായി ഇരിക്കണം. 2029 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ടെന്നും സ്റ്റാലിന്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതുവേണ്ട. പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും. ആരാണ് ഉത്തരവാദികൾ, അവർക്കെതിരേ അവരുടെ സ്ഥാനമാനങ്ങളൊന്നും നോക്കാതെ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തെ ‘രാഷ്ട്രീയ സുനാമി’ എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. അഞ്ചുവർഷത്തെ ഭരണത്തോട് പൊതുജനങ്ങൾക്കുണ്ടായിരുന്ന മതിപ്പ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം വിലയിരുത്തി. സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സാന്നിധ്യമറിയിക്കേണ്ടതിന്റെ പ്രധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ഇപ്പോൾ രാഷ്ട്രീയപോരാട്ടമെന്നും അതിനാൽ എല്ലാവരും സാമൂഹികമാധ്യമങ്ങളിൽ സജീവമാകണമെന്നും സ്റ്റാലിൻ നിർദേശിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ അറിയിക്കാനും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനുമായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചതായും പിന്നീട് എം കെ സ്റ്റാലിൻ പറഞ്ഞു. www.udanpirapinkural.in എന്ന പേരിലാണ് ഡിഎംകെ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. പാർട്ടി ഭാരവാഹികൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ വെബ്‌സൈറ്റ് വഴി അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...