10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. വിളനാശത്തിനുള്ള അടിയന്തിര സഹായമായി വിള ഇൻഷ്വറൻസ് കുടിശ്ശികയും അനുവദിക്കും.

പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തിര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപ കുടിശ്ശിക അനുവദിക്കാൻ തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 87.89 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 150267 കർഷകർക്കാണ് അടിയന്തിര സഹായ പദ്ധതി പ്രകാരം തുക വിതരണം ചെയ്യുക. സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിൽ 2024 ജൂൺ മുതൽ കുടിശ്ശികയുള്ള 43.19 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞ 136 കോടി രൂപക്ക് പുറമേയാണ് തുക അനുവദിക്കുക. 18,171 കർഷകർക്കാണ് ഇൻഷുറൻസ് അനുകൂല്യം നൽകാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.