മന്ത്രി സഭായോഗം ഇന്ന് ; കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം വിലയിരുത്തും. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ ചർച്ച നടത്തും. ബജറ്റ് സമ്മേളന തീയതിയിൽ യോഗം തീരുമാനം എടുത്തേക്കും. തിയറ്ററുകൾ അടച്ചിടുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി വീണ്ടും ഹൈക്കോടതിയുടെ പരിഗണയിലാണ്. എന്നാൽ തിയറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് ഏഴ് ദിവസത്തിൽ താഴെ വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. ഹ്രസ്വ കാലത്തേക്ക് വരുന്നവർ കേന്ദ്ര മാർഗ നിർദേശ പ്രകാരം പരിശോധന നടത്തണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്ക്,പി പി ഇ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണെമന്നും മന്ത്രി നിർദേശിച്ചു. പാലിയേറ്റിവ് കെയർ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കേരളത്തില്‍ 51,887 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...