റെ​യി​ൽ​വേ വ​ക സ്ഥ​ല​ത്ത് നി​ന്ന് കേ​ബി​ൾ മോ​ഷ്ടിച്ചു ; മൂ​ന്നു​പേ​ർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പേ​രൂ​ർ​ക്ക​ട: റെ​യി​ൽ​വേ വ​ക സ്ഥ​ല​ത്ത് നി​ന്ന് 1,50,000 രൂ​പ​യു​ടെ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നുപേ​ർ അറസ്റ്റിൽ. തെ​ങ്കാ​ശി സ്വ​ദേ​ശി കി​ള്ളി​പ്പാ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ന്ന കാ​ർ​ത്തി​കേ​യ​ൻ (33), കോ​ട്ടു​കാ​ൽ നെ​ല്ലി​വി​ള ആ​ർ.​സി. സ്ട്രീ​റ്റ് തോ​ട്ട​ത്തു​വി​ളാ​കം വീ​ട്ടി​ൽ ക​ന​ക​രാ​ജ് (43), ബാ​ല​രാ​മ​പു​രം ത​ല​യി​ൽ പു​ത്രാ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ദി​നേ​ഷ് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ര​മ​ന പോലീ​സ് ആണ് പി​ടി​കൂ​ടിയത്.

ഞാ​യ​റാ​ഴ്ച രാവിലെയാ​ണ് കേസിനാസ്പദമായ സം​ഭ​വം. മോ​ഷ​ണ മു​ത​ലു​മാ​യി പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കി​ള്ളി​പ്പാ​ലം ഭാ​ഗ​ത്തു നി​ൽ​ക്കു​ന്ന​ത് പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ നി​ന്ന് മോ​ഷ്ടി​ച്ച കേ​ബി​ളു​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ക​ര​മ​ന സി​ഐ സു​ജി​ത്ത്, എ​സ്ഐ​മാ​രാ​യ സ​ന്തു, സു​നി​ത്ത്, സി​പി​ഒ​മാ​രാ​യ ഷി​ബു, കി​ഷോ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്രതികളെ അ​റ​സ്റ്റ് ചെയ്തത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ; മുരളീധരന് മറുപടിയുമായി വീണ ജോർജ്

0
പത്തനംതിട്ട : പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്....

കുവൈത്തിൽ ബാച്ചിലർമാർക്ക് കുരുക്ക് മുറുകുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബ-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ കർശന...

കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് എം.എ ബേബി

0
കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി...

മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാന്‍ വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും...

0
പത്തനംതിട്ട : മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാനും മൊഴിനല്‍കാനും  വീല്‍ചെയറില്‍ കോടതിയില്‍...