ജയറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജയറാമിനൊപ്പം ശബരിമലയിൽ ആദ്യമായെത്തി അയ്യപ്പ ദർശനം നടത്തി പാർവതിയും. മകൻ കാളിദാസിനൊപ്പവും താരം ശബരിമല ദർശനം നടത്താറുണ്ട്. കറുത്ത വസ്ത്രവും കഴുത്തിൽ മാലയും അണിഞ്ഞാണ് പാർവ്വതിയും ജയറാമും എത്തിയത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്. വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം ശബരിമലയിൽ എത്താറുണ്ട്. എന്നാൽ പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്. എല്ലാ മണ്ഡലകാലത്തും ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ട്. താരം തനിച്ചും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും എത്താറുണ്ട്.

തമിഴ് നടൻ യോഗി ബാബുവും നടിയും നിർമ്മാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് എത്തിയിരുന്നു. അതേസമയം തിരക്ക് ഏറെ ആണെങ്കിലും അതിന് അനുസരിച്ചുള്ള സൗകര്യങ്ങൾ തീർഥാടന പാതകളിലും ശബരിമലയിലും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഭക്തർ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്ആർടിസി ഡിപ്പോകളിൽനിന്നു പമ്പയിലേക്ക് സർവീസ് നടത്തും എന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...