ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സീ​സി ജോ​സും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി : ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന് കൊ​ള​ഗ​പ്പാ​റ​ക്ക​ടു​ത്ത് വ​ട്ട​ത്തി​മൂ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ല്‍​നി​ന്ന്​ 102 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സീ​സി ജോ​സും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ല്‍. ആ​ന്ധ്ര​യി​ലെ ലോ​ഡ്ജി​ല്‍​നി​ന്നാ​ണ് ഇ​വ​രെ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച വെ​ളു​പ്പി​ന് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ദൊ​ട്ട​പ്പ​ന്‍​കു​ളം പു​ല്‍​പാ​റ​യി​ല്‍ സീ​സി ജോ​സ്​ എ​ന്ന പി.​യു. ജോ​സ​ഫ് (51), കൂ​ട്ടാ​ളി​ക​ളാ​യ മ​ല​പ്പു​റം മു​ണ്ട​ക്ക​ര ഷൗ​ക്ക​ത്ത് (44), ത​മി​ഴ്നാ​ട് ഉ​ദ​ര്‍​ന​ഗ​ര്‍ കാ​ര്‍​ത്തി​ക് മോ​ഹ​ന്‍ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​യി​ലെ കാ​ക്കി​ന​ട​യി​ലെ ലോ​ഡ്ജ് വ​ള​ഞ്ഞാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചെ​റു​ത്തു​നി​ല്‍​ക്കാ​നൊ​രു​ങ്ങി​യ ഇ​വ​രെ ആ​ന്ധ്ര പോ​ലീ​സി‍െന്‍റ സ​ഹാ​യ​ത്തി​ല്‍ ജി​ല്ല ല​ഹ​രി വി​രു​ദ്ധ പ്ര​ത്യേ​ക സേ​ന കീ​ഴ്​​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട്ടി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് പി.​യു. ജോ​സ​ഫ്​ എ​ന്ന് വ​യ​നാ​ട് പോ​ലീ​സ് മേ​ധാ​വി അ​ര​വി​ന്ദ് സു​കു​മാ​ര്‍ പ​റ​ഞ്ഞു. കൊ​ള​ഗ​പ്പാ​റ​യി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ലെ കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ജോ​സ​ഫ് ക​ഞ്ചാ​വ് സൂ​ക്ഷി​ക്കാ​ന്‍ ഏ​ല്‍​പി​ച്ചി​രു​ന്ന​ത്. ഇ​തി​ന് കൃ​ഷ്ണ​ന്‍​കു​ട്ടി​ക്ക് പ്ര​തി​ഫ​ല​വും കൊ​ടു​ത്തി​രു​ന്നു. കൃ​ഷ്ണ​ന്‍​കു​ട്ടി​യെ അ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി പൊ​ലീ​സ് ജോ​സ​ഫി​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. താ​മ​സ സ്ഥ​ല​ങ്ങ​ളും ഫോ​ണും സിം​കാ​ര്‍​ഡു​ക​ളും നി​ര​ന്ത​ര​മാ​യി മാ​റ്റി​യി​രു​ന്ന ജോ​സ​ഫി​നെ ക​ണ്ടെ​ത്തു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നു.

ആ​ന്ധ്ര​യി​ലു​ണ്ടെ​ന്ന് സൂ​ച​ന ല​ഭി​ച്ച​തോ​ടെ മൂ​ന്നു ദി​വ​സം മു​മ്പ് ആ​റം​ഗ പോ​ലീ​സ് സം​ഘം അ​ങ്ങോ​ട്ടു പു​റ​പ്പെ​ട്ടു. നി​ല​വി​ല്‍ 19 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പി.​യു. ജോ​സ​ഫ്. ഇ​തി​ല്‍ ഒ​രു കൊ​ല​പാ​ത​ക കേ​സും ഉ​ള്‍​പ്പെ​ടും. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷൗ​ക്ക​ത്തി​നെ തി​രു​നെ​ല്ലി സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു ക്രി​മി​ന​ല്‍ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു ​വ​രു​ക​യാ​യി​രു​ന്നു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​സ്.​ഐ ജെ. ​ഷ​ജിം, എ.​എ​സ്.​ഐ അ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ്, എം.​എ. അ​ന​സ്, ആ​ഷ്​​ലി, ഹോം ​ഗാ​ര്‍​ഡ് ബി​നീ​ഷ് എ​ന്നി​വ​രാ​ണ് ആ​ന്ധ്ര​യി​ല്‍ പോ​യ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സേ​ന​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

0
മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത...

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...