കാസര്‍ഗോഡ് : ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കുമ്പള പോലീസ് പിടികൂടി. തലശേരി സ്വദേശി ഹര്‍ഷാദ് (23), ധര്‍മ്മടത്തെ സല്‍മാന്‍ മിന്‍ഷാദ് (22), സീതാംഗോളി മുകുവിലെ മുഹമ്മദ് ഷരീഫ് (20) എന്നിവരെയാണ് കുമ്പള എസ്ഐ വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കുമ്പള ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം കൈകാട്ടിയെങ്കിലും നിര്‍ത്താതെ ഓടിച്ചു പോയ ഇന്നോവ കാറിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പരിശോധനയിലാണ് സീറ്റിന് അടിയിലും പിന്നിലും പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. ലോക്ക്ഡൗണിന്റെ മറവില്‍ ലഹരി ഉപയോഗം കൂടിയതിനാല്‍ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവരുന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി
RECENT NEWS
Advertisment