എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി. നാട്ടുകാരിൽ നിന്ന് എക്സൈസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. നൗഫിയയുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് ആനാട് പാങ്കോട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്നും രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 155 സെന്‍റീമീറ്ററിൽ അധികം ഉയരമുള്ളതാണ് ഒരെണ്ണമെന്നും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വളർത്താനുള്ള സാധ്യത കുറവാണെന്നാണ് എക്സൈസ് വിലയിരുത്തൽ.

സമീപത്ത് ഉപയോഗിച്ചവർ ഇതിന്‍റെ വേസ്റ്റ് ഉപേക്ഷിച്ചത് മഴയും കാറ്റും കൊണ്ട് വളർന്നതാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് ചൂണ്ടിക്കാട്ടി. അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സതീഷ് കുമാർ, പിഒമാരായ മഹേഷ്, നജിമുദ്ദീൻ, സജി, സിഇഒ വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...