കഞ്ചാവ് കടത്ത് ; ഒരു കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാലക്കുടിയില്‍ 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയിൽ. കുടുംബസമേതം ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടു വരികയായിരുന്ന സംഘമാണ് എക്‌സൈസിന്റെ പിടിയിലായത്. ടാക്‌സി കാര്‍ ഓട്ടത്തിന് വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്.  മണ്ണാര്‍ക്കാട് സ്വദേശി ഇസ്മയില്‍, മൈസൂര്‍ സ്വദേശി മുനീര്‍, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരാണ് തൃശൂര്‍ എക്സൈസ് ഇന്റലിജെന്റസ് സംഘത്തിന്റെ പിടിയിലായത്.

കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ ടാക്‌സി വിളിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ ഇറക്കണമെന്നായിരുന്നു ആവശ്യം. യാതൊരു സംശവും തോന്നിയില്ലെന്ന് ഡ്രൈവര്‍ പറയുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ദേശീയപാതയില്‍ അര്‍ധരാത്രി മുതല്‍ കാത്തുനിന്നിരുന്നു. പുലര്‍ച്ചെ 1.30ക്ക് ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിലെത്തിയ കാര്‍ അധികൃതര്‍ തടഞ്ഞു. തുടക്കത്തില്‍ എക്‌സൈസ് സംഘത്തിന് പോലും സംശയമുണ്ടാക്കാത്ത രീതിയിലാരുന്നു ഇവരുടെ പെരുമാറ്റം. അടിയന്തിരമായി കുടുംബസമേതം വിമാനത്താവളത്തിലെത്തണമെന്നാണ് ഇവര്‍ പറഞ്ഞത്.

പിന്നീട് കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കടത്ത് വെളിച്ചത്തായത്. 30 ഓളം പാക്കറ്റുകളിലായി ട്രാവല്‍ ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 75 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതിന് 2 കോടിക്കു മേല്‍ വില വരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രയില്‍ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കാനാണ് കൊണ്ടുവന്നത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ പണം മുടക്കിയവരെ കുറിച്ച് പരിശോധിച്ച് വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...