ക്യാപ്റ്റൻ രാജു പുരസ്കാരം ജോണി ആൻ്റണിയ്ക്ക് നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിൻ്റെ നാലാം ചരമവാർഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. ഓമല്ലൂർ – പുത്തൻപീടിക നോർത്ത് സെൻ്റ്മേരീസ്ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ രാവിലെ പുഷ്പാർച്ചന നടത്തി. രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപള്ളിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരസ്കാര സമതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുബിൻ തോമസ് ,പി.സക്കീർശാന്തി, ശ്രീജിത് എസ്. നായർ ,പ്രശാന്ത് ശ്രീധർ എന്നിവർ പ്രസംഗിച്ചു.

എറണാകുളം കാക്കനാട് – വാഴക്കാലയിൽ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം നടനും സംവിധായകനുമായ ജോണി ആൻ്റണിയ്ക്ക് ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ നൽകി. രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപള്ളിൽ പ്രശസ്തിപത്രം കൈമാറി. കൺവീനർ പി.സക്കീർ ശാന്തി, ശ്രീജിത് എസ്. നായർ, പ്രശാന്ത് ശ്രീധർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. മുൻവർഷങ്ങളിൽ
ജനാർദ്ദനൻ,ബാലചന്ദ്രമേനോൻ എന്നിവർക്കാണ് ക്യാപ്റ്റൻ രാജു പുരസ്ക്കാരം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...