എടപ്പാളില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എടപ്പാളില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ (42) ആണ് മരിച്ചത്. അസ്വാസ്ഥ്യം തോന്നിയ ഉടന്‍ പ്രകാശന്‍ സ്വയം ആംബുലന്‍സ് വിളിച്ചിരുന്നു. ഇതില്‍ കയറി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

എടപ്പാള്‍- കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു പ്രകാശന്‍. ഇടയ്ക്ക് സ്വകാര്യകാറുകളില്‍ ഡ്രൈവറായി പോയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അത്തരമൊരു യാത്രക്കിടെ എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ച് അസ്വസ്ഥത തോന്നുകയായിരുന്നു. രണ്ട് ദിവസം മുമ്പ് സമാനമായി അസ്വസ്ഥത തോന്നിയപ്പോള്‍ പ്രകാശന്‍ ആംബുലന്‍സ് വിളിച്ച് പോയി ഡോക്ടറെ കണ്ടിരുന്നു. അതിനാല്‍ അതേ ആംബുലന്‍സ് തന്നെ ഇത്തവണയും വിളിച്ചു. ഇതില്‍ കയറി ആശുപത്രിയിലേക്ക് പോകും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ രമ്യ, രണ്ട് മക്കളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...