വടശ്ശേരിക്കരയില്‍ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര: നരിക്കുഴിക്ക് സമീപം സെവൻ സ്റ്റാർ പടിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.45-ഓടെയായിരുന്നു അപകടം. റോഡരികിലെ ഡിവൈഡറിൽ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാർ തോട്ടിലേക്ക് പതിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. തോട്ടിൽ നീരൊഴുക്ക് കുറവായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഈ മേഖലയിൽ മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. നിലവിലുള്ള കോൺക്രീറ്റ് ഇടിതാങ്ങികൾക്ക് പുറമെ ബലമേറിയ ഇരുമ്പ് ഇടിതാങ്ങികൾ കൂടി ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി

0
ന്യൂഡൽഹി : ഡൽഹിയിലെ സിജെപി സമരത്തിനെ പോലീസ് നേരിട്ട രീതിയെ വിമർശിച്ച്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെ

0
മല്ലപ്പളി : കല്ലൂപ്പാറ പഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമസഭ...

ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന്...