തങ്കച്ചൻ മണ്ണൂരിന് കെയർ ഗുരു ശ്രേഷ്ഠ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : പത്തനംതിട്ട ജില്ലയുടെ സമാന്തര വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 40 വർഷമായി സജീവ സാന്നിധ്യമായ  തങ്കച്ചൻ മണ്ണൂരിന് കെയർ പ്രവാസി അസോസിയേഷന്‍റെ (യുഎഇ) ഗുരു ശ്രേഷ്ഠ പുരസ്കാരം. മലയോര മേഖലയിൽ സമാന്തര വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ഡോ. മനു കുളത്തുങ്കൽ, നോബിൾ കരോട്ടുപാറ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, ഷാജി കൂത്താടിപറമ്പിൽ, ഡേവിഡ് ജോർജ്, അനു സോജു എന്നിവർ പറഞ്ഞു.

പാരലൽ കോളേജ് അധ്യാപകനായി 1983-ൽ തുടക്കം. പിന്നീട് സ്വന്തമായി സ്ഥാപനം ആരംഭിക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നു നൽകുകയും ചെയ്തു. ചിറ്റാർ സീതത്തോട് പഞ്ചായത്തുകളിലെ സമാന്തര മേഖലയിൽ ആദ്യമായി പ്രീഡിഗ്രി വിദ്യാഭ്യാസം ആരംഭിച്ചത് അദ്ദേഹമാണ്. ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളാണ് പ്രധാനമായും പഠിപ്പിക്കുന്നത്. റെഗുലർ പഠനത്തിന്​ സീറ്റ്​ കിട്ടാതിരുന്ന നിരവധി വിദ്യാർത്ഥികളുടെ സ്വപ്നം സാക്ഷാത്കരിച്ചു. തൊണ്ണൂറുകളുടെ മധ്യത്തിൽ സർക്കാർ ഉദ്യോഗത്തിന് സാധ്യത തെളിവെങ്കിലും വേണ്ടെന്നുവെച്ച് സമാന്തര വിദ്യാഭ്യാസ മേഖലയിൽ തുടർന്നു. ഒക്ടോബർ ആറിന് യുഎഇയിലെ അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ വെച്ച് നടക്കുന്ന “ചിറ്റാറോണം 2024 ” പരിപാടിയോടനുബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി  കെ.ബി ഗണേഷ് കുമാർ അവാർഡ് സമ്മാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...