സ്കൂട്ടറിൽ ചരക്കുലോറി ഇടിച്ച് ഇരട്ട സഹോദരങ്ങൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ദേശീയപാത ചടയന്‍കാലായില്‍ ചരക്കു ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണ്‍ (35), ദീപു ജോണ്‍ (35) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെ കഞ്ചിക്കോട് ഐടിഐക്ക് മുന്നിലായിരുന്നു അപകടം.

സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനീയര്‍മാരാണ് ഇരുവരും. ജോലി ആവശ്യത്തിനു കോയമ്പത്തൂരിലെത്തിയ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്കൂട്ടര്‍ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്ക് കയറുന്നതിനിടെ ലോറി ഇടിച്ച്‌ ഇരുവരും റോഡിലേക്കു തെറിച്ചു പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയില്‍ പെടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരില്‍ നിന്നു കൊച്ചിയിലേക്ക് സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ആദ്യം സ്കൂട്ടറില്‍ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ദീപക് മാത്യുവിന്റെ ഭാര്യ ജിന്‍സി. മകന്‍: ആരോണ്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...