രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ കേസ് എടുത്തു. 34,615 കോടി തട്ടിച്ചെന്നു കാട്ടി ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് മേധാവികളായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവര്‍ക്കെതിരെയാണ്, സിബിഐ മുംബൈ യൂണിറ്റ് കേസ് എടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 12 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡുകള്‍ നടത്തി വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. എട്ട് കെട്ടിട നിര്‍മാതാക്കളും അമറില്‍സ് റിയറ്റേഴ്‌സ് ഉടമ സുധാകര ഷെട്ടിയും പ്രതികളാണ്.

2010നും 18നും ഇടയ്ക്ക് കമ്പനി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 42871 കോടി വായ്പയെടുത്തു. 2019 മെയ് മുതല്‍ ഇവര്‍ തിരിച്ചടവില്‍ വീഴ്ച വരുത്തി. ക്രമണേ ഓരോ സമയത്തായി വിവിധ ബാങ്കുകള്‍ ഓരോ വായ്പാ അക്കൗണ്ടുകളും കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. 2019 ജനുവരിയില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും വായ്പയെടുത്ത പണം തട്ടിയെടുത്തതായി വാര്‍ത്തകള്‍ വരികയും ചെയ്തതോടെ ബാങ്കുകള്‍ യോഗം ചേര്‍ന്ന് കെപിഎംജിയെ ദിവാന്‍ ഫിനാന്‍സിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കപിലിനും ധീരജിനും എതിരെ അവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഫണ്ട് വകമാറ്റി തട്ടിയെടുത്തതായി കെപിഎംജിയുടെ ഓഡിറ്റില്‍ കണ്ടെത്തി. 66 സ്ഥാപനങ്ങള്‍ക്കായി ദിവാന്‍ ഫിനാന്‍സ് 29,100 കോടിയിലേറെ നല്‍കിയതായും ഏതാണ്ട് അത്ര തന്നെ കുടിശികയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം പൊതുസ്വഭാവമുണ്ടായിരുന്നു. ഈ സ്ഥാപനങ്ങളും വ്യക്തികളും പണം ഉപയോഗിച്ച്‌ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ 2022 ഫെബ്രുവരിയിലാണ് സിബിഐക്ക് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ചില കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...