ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ല ; എരുമേലിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

എരുമേലി : ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം കൊണ്ടുപോയ വാര്‍പ്പ് പിടിച്ചപ്പോള്‍ സാമൂഹ്യ അകലം പാലിച്ചില്ല. കേസെടുത്ത് എരുമേലി പോലീസ്. ആഹാരം നിറച്ച് വാര്‍പ്പ് രണ്ട് വശങ്ങളില്‍ നിന്നായി പിടിച്ചത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന് ആരോപിച്ചാണ് കേസെടുത്തതെന്നാണ് പരാതി. എരുമേലി കെഎസ്ആര്‍ടിസിക്ക് സമീപമാണ് സംഭവം. കെഎസ്ആര്‍ടിസിക്ക് സമീപമുള്ള രാജ ഹോട്ടലില്‍ നിന്നായിരുന്നു എരുമേലി ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഭക്ഷണം നല്‍കിയിരുന്നത്.

85ഓളം പേര്‍ക്കുള്ള ചപ്പാത്തിയും മുട്ടക്കറിയും കൊണ്ടുപോവുന്നതിനിടയിലാണ് സംഭവം. വാഹനത്തിലേക്ക് വാര്‍പ്പ് കയറ്റുന്നതിനിടയിലാണ് പോലീസ് എത്തുന്നത്. എന്നാല്‍ ഹോട്ടലിന് മുന്‍പില്‍ ആളുകൂടിയതിനാണ് കേസ് എടുത്തതെന്നാണ് എരുമേല് പോലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാ പോലീസ് മേധാവിയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കി. വാര്‍പ്പ് പിടിക്കുമ്പോള്‍ എങ്ങനെ സാമൂഹ്യ അകലം പാലിക്കുമെന്നാണ് ഹോട്ടല്‍ ഉടമയുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...