റോഡില്‍ പൈപ്പിടാനെടുത്ത കുഴിയില്‍ വീണു ബൈക്ക് യാത്രികനു ഗുരുതര പരുക്കേറ്റ സംഭവo ; അതോറിറ്റിക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

നെടുപുഴ : റോഡില്‍ പൈപ്പിടാനെടുത്ത കുഴിയില്‍ വീണു ബൈക്ക് യാത്രികനു ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ജല അതോറിറ്റിക്കെതിരെ പോലീസ് കേസെടുത്തു. കുഴി വേണ്ടവിധം മൂടുകയോ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യാത്തതാണ് അപകട കാരണം. അപകടത്തിനു ശേഷവും ഒരു മാസവും 10 ദിവസവും തുറന്നുകിടന്ന കുഴി കേസെടുത്തത് അറിഞ്ഞയുടന്‍ അധികൃതര്‍ താത്കാലികമായി മണ്ണിട്ടു മൂടി. അനാസ്ഥ മൂലം ജീവന് അപകടമുണ്ടാക്കിയതിന് ഐപിസി 338-ാംവകുപ്പു പ്രകാരമാണു കേസെടുത്തത്.

തങ്ങളുടെ അനുമതിയില്ലാതെയാണു ജല അതോറിറ്റി കുഴിയെടുത്തതെന്നു പൊതുമരാമത്തു വകുപ്പ് പോലീസിനെ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 9നു രാത്രി ഒന്‍പതോടെ അവിണിശ്ശേരി ആറാംകല്ല് ബസ് സ്റ്റോപ്പിനു മുന്‍വശത്തെ കുഴിയാണ് അപകടത്തിന് ഇടയാക്കിയത്. നടത്തറയില്‍ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ചൊവ്വൂര്‍ പാറക്കോവില്‍ സ്വദേശി കളരിക്കല്‍ വീട്ടില്‍ ബിജുവിന് (42) കുഴിയില്‍ വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.

ഇടതു താടിയെല്ലു പൊട്ടുകയും 3 പല്ലുകള്‍ നഷ്ടപ്പെടുകയും 2 അണപ്പല്ലുകള്‍ പൊട്ടിപ്പോകുകയും ചെയ്തു. കൈകാലുകള്‍ക്കും പരുക്കേറ്റു. താടിയെല്ലിനു കമ്പിയിട്ടു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒന്നര മാസം കഴിഞ്ഞു. ഏകദേശം സുഖം പ്രാപിച്ചു വീട്ടിലെത്തിയ ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നെടുപുഴ ഇന്‍സ്പെക്ടര്‍ ടി.ജി. ദിലീപിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ കെ. അനുദാസ് ആണു കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...