കേരളത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകള്‍ 29 ശതമാനം മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീ ശാക്തീകരണ പദ്ധതികൾ പലതും നടപ്പാക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ആകെ 29 ശതമാനം സ്ത്രീകൾ മാത്രമേ തൊഴിലെടുക്കുന്നുള്ളൂ. അഞ്ചാമത് ദേശീയ കുടുബാരോഗ്യസർവേയിലാണ് ഇക്കാര്യമുള്ളത്. അയൽ സംസ്ഥാനങ്ങളെക്കാൾ മോശമാണ് കേരളത്തിന്‍റെ കണക്കുകൾ. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനക്കണക്കിൽ നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും കർണാടയ്ക്കും ആന്ധ്രയ്ക്കുമെല്ലാം പുറകിലാണ് നമ്മുടെ സംസ്ഥാനം. ഇവിടങ്ങളിലെല്ലാം 40 ശതമാനത്തിന് മുകളിൽ സ്ത്രീകൾ തൊഴിലെടുക്കുന്നുണ്ട്. ബീഹാറും ഉത്തർ പ്രദേശും പോലെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറകിലുള്ളത്.

അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കണക്കുകൾ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടതാണ്. മണിപ്പൂരിലും മേഘാലയയിലും 50 ശതമാനത്തിന് മുകളിൽ സ്ത്രീകൾക്കും തൊഴിലുണ്ട്. അരുണാചൽ 43.1%,നാഗാലാന്‍റ് 41, മിസോറാം 31എന്നിങ്ങനെയാണ് ശതമാനം. 21 ശതമാനമുള്ള ആസാം മാത്രമാണ് ഈ മേഖലയിൽ നിന്ന് കേരളത്തിന് പുറകിൽ.

പിടുസി നാലാമത്തെ കുടുംബാരോഗ്യ സർവേ അതായത് 2015,16 വർഷത്തെ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 8 ശതമാനത്തിന്‍റെ വർധന കാണാം. പക്ഷെ കേരളം പോലെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വിദ്യാസമ്പന്നരുള്ള നാട്ടിൽ ആ വർധന വലിയ നേട്ടമൊന്നുമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...