ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടി ; മുൻ ജീവനക്കാരി അടക്കമുള്ളവര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: ഭാരത് ലജ്ന ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ കോതമംഗലം ബ്രാഞ്ചിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയ കേസിൽ മുൻ ജീവനക്കാരി കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യനടക്കം നാലുപേര്‍ക്കിതെരെ കേസെടുത്ത് കോതമംഗലം പൊലീസ്. സൊസൈറ്റിയുടെ ലീഗൽ റിക്കവറി വിഭാഗം നൽകിയ പരാതിയിലാണ് എഫ്ഐആര്‍ ഇട്ടത്. ജീവനക്കാര്‍ തന്നെ തട്ടിപ്പ് നടത്തിയ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണവും നടപടികളും സ്വീകരിക്കുമെന്ന് സൊസൈറ്റി അധികൃതര്‍ അറിയിച്ചു. ഭാരത് ലജ്ന ഹൗസിങ് കോപ്പറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരായിരുന്നു കോട്ടയം സ്വദേശി സോണിയ സെബാസ്റ്റ്യൻ, നിതിൻ ഗിരീഷ്, അലക്സിൻ ജിജോ, കോതമംഗലം എം.എ. കോളേജിൽ നിന്ന് സീനിയര്‍ ക്ലര്‍ക്കായി വിരമിച്ച ടി.ടി. ജേക്കബ് എന്നിവര്‍ക്ക് എതിരെയാണ് കേസ്.

2021 ൽ ജോലിയിരിക്കെ, സോണിയയുടെ നേതൃത്വത്തിലാണ് 35 ലക്ഷം രൂപ ജേക്കബിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പിന്നീട് ഇത് പ്രതികൾ പിൻവലിച്ചു, ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തൽ. പണം മാറ്റയതിന്റെ അടക്കം ബാങ്ക് രേഖകൾ സഹിതമാണ് സൊസൈറ്റിയുടെ ലീഗൽ ആൻഡ് റിക്കവറി വിഭാഗത്തിൻ്റെ പരാതി. നേരത്തേയും പണം തട്ടിയ കേസിൽ അറസ്റ്റിലായിട്ടുണ്ട് സോണിയ സെബാസ്റ്റ്യൻ. ചാര്‍ട്ടേഡ് അക്കൗണ്ടിൽ നിന്ന് 50 ലക്ഷം തട്ടിയ കേസിൽ സോണിയയെ എറണാകുളം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ഈ അടുത്താണ്. സോണിയ പലരേയും സാമ്പത്തികമായി തട്ടിപ്പിന് ഇരയാക്കിയതിൽ നാലോളം കേസിൽ പ്രതിയായിട്ടുണ്ട്.സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ തട്ടിപ്പിൽ പങ്കാളികളായതിനാൽ, ആഭ്യന്തര പരിശോധനയും നടപടികളും തുടങ്ങിയെന്ന് ബിഎൽഎം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....