ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എട്ടുപേർ പിടിയിൽ ; പ്രമുഖ നേതാക്കൾക്കായി വ്യാപക തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇതുവരെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിലായി കോട്ടയത്തുനിന്ന് അമൽ എന്നയാളെയും തിരുവനന്തപുരത്തു നിന്ന് രണ്ടുപേരെയുമാണ് പോലീസ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ അഞ്ചുപേർക്ക് പുറമെയാണിത്. പിടിയിലായ അമൽ, ആരോമൽ, അനിൽകുമാർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കണ്ടാലറിയാവുന്ന 300 പേരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണമെന്നും ആരാധകരുടെ വൈകാരികമായ പ്രതികരണമെന്നുമാണ് സി.പി.എം നേതൃത്വം വിശദീകരിക്കുന്നതെങ്കിലും, ആക്രമണത്തിൽ നേതാക്കളുടെ പങ്കു വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ കൗൺസിലറും സി.പി.എം നേതാവുമായ ഐ.പി. ബിനു വാഹനത്തിന് നേരെ ചീമുട്ട എറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇദ്ദേഹത്തെ കൂടാതെ മറ്റൊരു നേതാവായ ആറ്റുകാൽ ഉണ്ണി എന്നിവരുടെ വീടുകളിൽ പോലീസ് എത്തിയെങ്കിലും ഇരുവരും ഒളിവിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...