‘കാഷ് ഓണ്‍ ഡെലിവറി’യായി 6 ലക്ഷം രൂപയുടെ സ്വര്‍ണം വരുത്തി കവര്‍ച്ച ; കൊറിയര്‍ കമ്പനി ജീവനക്കാരന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ: വ്യാജ വിലാസങ്ങള്‍ നല്‍കി ‘കാഷ് ഓണ്‍ ഡെലിവറി’യായി 6 ലക്ഷം രൂപയുടെ സ്വര്‍ണം വരുത്തി കവര്‍ച്ച നടത്തിയ കൊറിയര്‍ കമ്പനി ജീവനക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ അഴീക്കോട് സലഫി മസ്ജിദിനു സമീപം പിസി ലൈനില്‍ സന്ദീപ് (31) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. തായിക്കാട്ടുകരയിലെ കൊറിയര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജീവനക്കാരനാണ്‌ ഇയാള്‍. ബെംഗളൂരുവിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനമാണു ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്.

ഇയാള്‍ നല്‍കിയ വ്യാജ വിലാസത്തില്‍ സ്വര്‍ണം എത്തിയപ്പോള്‍ കവര്‍ പൊട്ടിച്ച്‌ അതെടുത്ത ശേഷം വിലാസക്കാരന്‍ സ്ഥലത്തില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു ഉണ്ടായിരിക്കുന്നത്. മടങ്ങിയെത്തിയ കവര്‍ സ്കാന്‍ ചെയ്തപ്പോള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ ആഭരണ നിര്‍മാതാക്കള്‍ റൂറല്‍ എസ്പി കെ.കാര്‍ത്തിക്കിനു പരാതി നല്‍കുകയാണ് ഉണ്ടായത്. രണ്ടു തവണ ആയാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്. 10 ഉരുപ്പടികളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...