തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ സേവനങ്ങള്‍ സമൂഹം എക്കാലവും ഓര്‍ക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അനുസ്മരിച്ചു.അന്തരിച്ച സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് തലശേരിയിലേക്ക് കൊണ്ടുപോകും. എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം മട്ടന്നൂരില്‍ നിന്ന് വിലാപയാത്രയായി തലശേരിയിലെത്തിക്കും. വിലാപയാത്രയ്ക്കിടെ പത്തിടങ്ങളില്‍ അന്തിമോപചാരം അര്‍പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു കോടിയേരിയുടെ വിയോഗം. നാളെ വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്കാരം. നാളെ തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.
കോടിയേരി ബാലകൃഷ്ണന്റെ സേവനങ്ങള്‍ സമൂഹം എക്കാലവും ഓര്‍ക്കുo : മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ
RECENT NEWS
Advertisment



























