“മടിയിൽ കനമില്ല ; പിണറായിയെയും റിയാസിനെയും വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു ” : വി വസീഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് രംഗത്ത്. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും മടിയിൽ കനമില്ലെന്നും, കേരളത്തിലെ ജനങ്ങൾക്ക് അവരുടെ പൊതുപ്രവർത്തന പാരമ്പര്യം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടൽ തീർത്തും രാഷ്ട്രീയ പ്രേരിതമാണ്. എതിരാളികളെ എങ്ങനെ ഇല്ലാതാക്കാം എന്ന ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

റിയാസിന്റെ വിവാഹത്തിന് എത്രയോ മുൻപ് നടന്ന കമ്പനി ഇടപാടുകളെ കുറിച്ചാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന റിയാസിനെ ലക്ഷ്യം വെച്ചുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് വസീഫ് ആരോപിച്ചു. നിയമപരമായി അക്കൗണ്ടിലൂടെ നടന്ന ഒന്നര കോടിയുടെ ഇടപാടിൽ അന്വേഷണം നടത്തുമ്പോൾ, ലിക്വിഡ് ക്യാഷ് വാങ്ങിയ മറ്റ് മന്ത്രിമാർക്കെതിരെ അന്വേഷണമില്ലാത്തത് ഇതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...