മകളിലൂടെ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നത് : എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോടിയേരിയുടെ മക്കളെക്കാള്‍ പിണറായിയുടെ മകളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മകളിലൂടെ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നതെന്നും അതിനെയാണ് പാര്‍ട്ടി പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. . ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗിക വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞതവണ ലഭിച്ചതിന്റെ ഇരട്ടിയുടെ ഇരട്ടി സീറ്റുകള്‍ ഉറപ്പായും ലഭിക്കും. 20 സീറ്റിലും ജയിക്കണമെന്ന് ആഗ്രഹിച്ചാണ് മത്സരം. തെരഞ്ഞെടുപ്പ്ഫലം പാര്‍ട്ടി സെക്രട്ടറിയുടെ പ്രവര്‍ത്തന വിലയിരുത്തലാകില്ലെന്നും’എം.വി ഗോവിന്ദന്‍ പറഞ്ഞു. ഒരു ചാനൽ പരിപാടിയില്‍ സി.എ.എ, പാനൂര്‍ സ്‌ഫോടനം അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നടപടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കേന്ദ്ര ഏന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ ലക്ഷ്യം വെച്ചിരുന്നു. കഴിഞ്ഞ തവണ എട്ട് ഏജന്‍സിയാണെങ്കില്‍ ഇത്തവണ അത് പന്ത്രണ്ട് ഏജന്‍സിയായി വര്‍ധിച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....