കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും പോലീസ് നൽകാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നത്. ഒപ്പം നിന്ന നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്കായി അതിജീവിത ഒരാഴ്ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്. ഐസിയു പീഡന കേസിലും രാഷ്ട്രീയ അട്ടിമറി ആരോപിച്ചാണ് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരാഹ്വാനം.

തന്‍റെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രീതിക്കെതിരെ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടണം എന്നാണ് അതിജീവിതയുടെ ആവശ്യം. രണ്ട് ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം. പൊതുജനത്തിന് മുന്നിൽ സർക്കാർ തന്നെ കാഴ്ച വസ്തുവാക്കിയെന്നും അതിജീവിത പറയുന്നു. റിപ്പോർട്ട് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറെ കണ്ട ശേഷമായിരുന്നു പ്രതികരണം. താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഡോക്ടർ പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. ഇത് അന്വേഷിച്ച മെഡിക്കൽ കോളേജ് എസിപി സുദർശന്റെ കണ്ടെത്തൽ ഗൈനക്കോളജിസ്റ്റിന്റേത് അവരുടെ നിഗമനങ്ങളെന്നും അതിൽ വീഴ്ചയില്ലെന്നുമാണ്. ഈ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിലാണ് അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകാൻ കമ്മീഷണർ നിർദ്ദേശിച്ചു. നേരത്തെ നൽകിയ അപ്പീലിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കേസ് മുന്നോട്ടു പോകാത്തത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്നും അതിജീവിത ആരോപിച്ചു. ആരോഗ്യ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ല. അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടില്ലെങ്കിൽ രണ്ടു ദിവസത്തിനകം സമരം നടത്തും. കമ്മീഷണർ ഓഫീസ് പരിസരത്ത് പ്രതിഷേധിക്കും. പോലീസിനെതിരെ നിയമപരമായി നീങ്ങുമെന്നും അതിജീവിത വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
റാന്നി : ജൻ ശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ടയുടെ 2025-26 വർഷത്തെ വിവിധ...

ഗർഭപാത്രമില്ലായ്മ വൈകല്യമായി കണക്കാക്കാനാവില്ല; മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി

0
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ...

0
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി...

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...