കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ദ്രോഹിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില നല്‍കാതെയും കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ അവഗണിച്ചുള്ള ഭരണം മൂലം സംസ്ഥാനത്തൊട്ടാകെ അവരില്‍ ഭൂരിപക്ഷവും കടക്കെണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന റബ്ബര്‍ സബ്സിഡി നിലച്ചിരിക്കുന്നതും കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് നല്‍കുവാനുള്ള സംഭരണ വില ഇതുവരെയും നല്‍കാതിരിക്കുന്നതും കര്‍ഷകരോടുള്ള അനീതിയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. വന്യമൃഗ ആക്രമണങ്ങള്‍ മൂലം മലയോരമേഖലയിലെ കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ടി. എച്ച് സിറാജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, എ. സുരേഷ് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. സുരേഷ് കോശി, എം.കെ പുരുഷോത്തമന്‍, അജി അലക്സ്, സംസ്ഥാന സമിതി അംഗങ്ങളായ സജു മാത്യു, തോമസ് മാത്യു, ഷാജി കുളനട, ജില്ലാ ഭാരവാഹികളായ, പി. ഗോപിനാഥപിള്ള, സലിം പെരുനാട്, സണ്ണി കണ്ണന്‍മണ്ണില്‍, എം.ആര്‍ ഗോപകുമാര്‍, കുര്യന്‍ സ്കറിയ, ശശി തടിയൂര്‍, ബേബി മൈലപ്ര, ബാബു. കെ എബ്രഹാം, ജോജി ഇടക്കുന്നില്‍, ഷൂജ പന്തളം, കലഞ്ഞൂര്‍ രാധാകൃഷ്ണന്‍, അഷറഫ് അപ്പാക്കുട്ടി, കെ.എന്‍. രവിചന്ദ്രന്‍, മണിലാല്‍, മാത്യു കല്ലേത്ത്, സുരേഷ് കൊഴുവേലി, വല്ലാറ്റൂര്‍ വാസുദേവന്‍, കെ.എന്‍. രാജന്‍, കെ.വി. രാജന്‍, അബ്ദുള്‍കലാം ആസാദ്, സന്തോഷ് കുമാര്‍, തോമസ് കോവൂര്‍, ജോര്‍ജ് ജോസഫ്, റഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി

0
കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി...

ജി. സുധാകരനെതിരായ കൈക്കൂലി ആരോപണം : വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ എം.എൽ.എ. എച്ച്....

0
അമ്പലപ്പുഴ (ആലപ്പുഴ) : കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

0
ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യ മില്ലുകളിൽ തയ്യാറാക്കിയ...

‘ഒടുവിൽ നീതി’ ; ബാഷർ അൽ അസദിന് വധശിക്ഷ ലഭിച്ചതിൽ ആഹ്ലാദപ്രകടനവുമായി സിറിയക്കാർ

0
ഡമാസ്കസ് : ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരേ കുറ്റംചെയ്തെന്ന കേസിൽ മുൻ ഏകാധിപതി...