ഓണത്തെ വരവേല്‍ക്കാന്‍ ബന്ദിപ്പൂ പാടമൊരുക്കി അരുവാപ്പുലം പഞ്ചായത്തും കൃഷി ഭവനും

For full experience, Download our mobile application:
Get it on Google Play

കോന്നി: ഓണത്തെ വരവേല്‍ക്കാന്‍ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെയും അരുവാപ്പുലം കൃഷി ഭവന്റെയും നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടത്തിയ ബന്ദിപ്പൂ കൃഷി വലിയ വിജയം കൈവരിച്ചു. ഒരു ലക്ഷം രൂപ ചിലവില്‍ ആണ് ഓണക്കാലം ലക്ഷ്യമിട്ട് ബന്ദിപ്പൂ കൃഷി ഒരുക്കിയത്. ഗ്രാമ പഞ്ചായത്തിലെ 1, 14, 15 വാര്‍ഡുകളിലായി രണ്ട് ഏക്കറോളം സ്ഥലത്താണ് ബന്ദിപ്പൂ കൃഷി നടത്തിയത്. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍, കൃഷി കൂട്ടങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മൂന്ന് പാടങ്ങളില്‍ ആണ് ബന്ദിപ്പൂ കൃഷി നടത്തിയത്. അരുവാപ്പുലം കൃഷി ഭവന്റെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്ന ഹൈബ്രീഡ് ഇനത്തില്‍ പെട്ട 12000 തൈകള്‍ ആണ് കൃഷി ചെയ്തത്.

ജൂണ്‍ മാസത്തില്‍ ആരംഭിച്ച കൃഷി ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായിരിക്കുകയാണ്. ചിങ്ങം പതിനെട്ടിന് കൃഷി വിളവ് എടുക്കാന്‍ ആണ് തീരുമാനം എന്നും കൃഷി ഓഫീസര്‍ നസീറ ബീഗം പറഞ്ഞു. ഓണക്കാലത്തെ വിളവെടുപ്പില്‍ 200 കിലോ ബന്ദിപ്പൂക്കള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും ഓണാഘോഷ പരിപാടികള്‍ക്കായി പൂക്കള്‍ വാങ്ങുന്നതിന് ഇപ്പോള്‍ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പൂക്കള്‍ വാങ്ങുന്നതില്‍ ഉപരി നാട്ടില്‍ വിരിഞ്ഞ ബന്ദിപ്പൂ പാടം കാണാനും സെല്‍ഫി എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെക്കുവാനും നിരവധി ആളുകളാണ് എത്തുന്നത്. ഇത്തരക്കാര്‍ക്ക് വേണ്ടി പൂ പാടത്ത് സെഫി പോയിന്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വകയാര്‍ കൊല്ലന്‍പടിയില്‍ ആയിരുന്നു ബന്ദിപ്പൂ പാടം ഒരുക്കിയിരുന്നത്. മൂന്ന് ഏക്കറോളം സ്ഥലത്ത് അന്ന് ചെയ്തിരുന്ന കൃഷി കാണുവാന്‍ പത്തനംതിട്ട ജില്ലാ കലക്റ്റര്‍ ഡോ ദിവ്യ എസ് അയ്യരും എത്തിയിരുന്നത് ഏറെ ജന ശ്രദ്ധ നേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
ബ്രിട്ടിഷ് കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...

സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന ; എറണാകുളത്ത് 81 ബസുകൾക്കെതിരെ നടപടി

0
കൊച്ചി: എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന....

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...