കൊച്ചി: എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന. നഗരത്തിൽ ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ പൊതുജനങ്ങളോടുള്ള മോശമായ പെരുമാറ്റവും ഡ്രൈവർമാരുടെ അനാസ്ഥയും അപകടകരമായ ഡ്രൈവിങും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഡ്രൈവിൽ ഒട്ടേറെ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 1,21,250 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































