കേന്ദ്ര സഹകരണ നിയമം സഹകരണ മേഖലയെ തകര്‍ക്കാന്‍ – പ്രൊഫ. ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

പാലാ: സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രം ഈയിടെ പാസാക്കിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണഘടനയെയും അട്ടിമറിക്കുന്ന സമീപനമാണെന്നും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. മുത്തോലി സര്‍വ്വീസ് സഹകരണ ബാങ്ക് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ്ണമായും സംസ്ഥാന വിഷയമായ സഹകരണ പ്രസ്ഥാനങ്ങള്‍ കുല്‍സിത മാര്‍ഗത്തിലൂടെ പിടിച്ചെടുക്കാനുള്ള മാര്‍ഗ്ഗമായാണ് പുതിയ സഹകരണ നിയമം കേന്ദ്രം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായി സംസ്ഥാന വിഷയത്തില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുവാന്‍ പാടുള്ളതല്ല. കോടതിയും ഭരണഘടനയും ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് വീണ്ടും ബിജെപി തെളിയിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അറിവോടെ അല്ലാതെ ഇത്തരം സംഘങ്ങള്‍ തുടങ്ങുമ്പോള്‍ നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും ഒക്കെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളോ ഇല്ലാതെ വരുമ്പോള്‍ അത് സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പി.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസ്.ടോം, കെ.എന്‍.പ്രദീപ് കുമാര്‍, രാജന്‍ മുണ്ടമറ്റം, മാത്തുകുട്ടി ചേന്നാട്ട്, പുഷ്പചന്ദ്രന്‍, ടോബിന്‍ കെ.അലക്‌സ്, റൂബി ജോസ്, അനില മാത്തുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...