കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടന തത്വങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേടിയ ഇന്നേവരെയുള്ള പുരോഗതികളുടെയും നേട്ടങ്ങളുടെയും നേരവകാശികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്നും അത് മറച്ചുവെയ്ക്കുവാന്‍ മോദി സര്‍ക്കാര്‍ ചരിത്ര തമ്സകരണം നടത്തുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഡി.സി.സി അംഗണത്തില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, പി.കെ ഇക്ബാല്‍, അജിത്ത് മണ്ണില്‍, ഷാജി കുളനട, ആനി സജി, ജെസ്സി വര്‍ഗീസ്, റെജി വാര്യപുരം, ജോസ് നെടുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....