പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്കുള്ള 5 കിലോ സൗജന്യ അരി ; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി 6 മാസം കൂടി നീട്ടിയേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സെപ്തംബര്‍ 30ന് കാലാവധി തീരുന്ന സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 6 മാസം കൂടി നീട്ടിയേക്കും. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. കാലാവധി നീട്ടണം എന്ന് കേരളം, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ആറ് മാസത്തേക്ക് കൂടി പദ്ധതി നീട്ടിയാല്‍ 80000 കോടി രൂപയുടെ ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടാവും എന്നാണ് കണക്കാക്കുന്നത്. 5 കിലോ അരി പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന. കോവിഡ് കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയിലൂടെ ഈ വര്‍ഷം ജൂലൈ വരെ 15.91 ലക്ഷം ടണ്‍ അരി കേരളത്തിന് ലഭിച്ചതായാണ് കണക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...