ജില്ലയിലെ കോവിഡ് പ്രതിരോധത്തില്‍ തൃപ്തി അറിയിച്ച് കേന്ദ്രസംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുമായി ചേര്‍ന്ന കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണ്. വാക്‌സിനേഷന്‍ ഡ്രൈവില്‍ ജില്ല മുന്നിലാണെന്നും സംഘം പറഞ്ഞു. സംസ്ഥാന തല അവലോകനത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ കേന്ദ്ര സംഘം എത്തിയത്. ഒമിക്രോണ്‍ പകരാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും ജില്ല സ്വീകരിച്ച് വരുന്നതായും പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും സംഘം അറിയിച്ചു.

കോഴഞ്ചേരി ജില്ലാ ആശുപത്രി,കോഴഞ്ചേരി റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡല്‍ഹി എന്‍സിഡിസി കണ്‍സള്‍ട്ടന്റ് ഡോ. പല്ലവി ഡിയോള്‍, എന്‍ സി ഡി സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശുഭ കാര്‍ത്തിക്, എന്‍ ഐ വി കേരള സൈന്റിസ്റ്റ് ഡോ. എ.പി സുഗുണന്‍ , ജോധ്പൂര്‍ എയിംസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപക് ശര്‍മ, ഡിഎംഒ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി, എന്‍എച്ച്എം ഡിപിഎം ഡോ.എസ്.ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി, കോവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. നിധിന്‍ തോമസ്, കോഴഞ്ചേരി റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് പ്രതിനിധി ഡോ. സീന തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...