സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യോഗം 30 ന്
വേനല്‍ക്കാലം അടുത്തതോടെ റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ. നാളെ (30) രാവിലെ പത്തിന് റാന്നി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം.മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍,വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഓരോ പഞ്ചായത്തിലെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ക്ക് യോഗത്തില്‍ അവതരിപ്പിക്കും. പൊതുജനങ്ങള്‍ക്ക് കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് പഞ്ചായത്ത് പ്രസിഡന്റുമാരെ അറിയിച്ചാല്‍ മതിയാകും. വേനല്‍ അടുക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ തോറും കുടിവെള്ള വിതരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്ക് രൂപീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു.

ജില്ലാതല ബോധവത്കരണ സെമിനാര്‍
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതിയുടെ ഭാഗമായി ജില്ലാതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. 30 ന് രാവിലെ 10 ന് അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ (എക്സ്.എംഎല്‍.എ) നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.തുളസീധരന്‍ പിളള, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എസ് മോഹനന്‍, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ രതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗ്രാമ വ്യവസായ ഡയറക്ടര്‍ കെ.വി ഗിരീഷ് കുമാര്‍, അഖിലേന്ത്യാ ഖാദി കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.സഞ്ജീവ് എന്നിവര്‍ സെമിനാര്‍ നയിക്കും.

വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കും
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയംതൊഴില്‍ വായ്പ നല്‍കും. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ജില്ലാഓഫീസ്, പണിക്കന്റത്തു ബില്‍ഡിംഗ്, രണ്ടാംനില, കോളജ്റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം. ഫോണ്‍ : 8281552350.

താലൂക്ക് വികസന സമിതി യോഗം ജനുവരി ഒന്നിന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി ഒന്നിന് രാവിലെ 10.30 ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്കു്തല മേധാവികള്‍ തുടങ്ങിയവരും പങ്കെടുക്കണമെന്ന് അടൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

ഡി.എല്‍.ആര്‍.സി മീറ്റിംഗ് 30 ന്
ഡി.എല്‍.ആര്‍.സി മീറ്റിംഗ് ഈ മാസം 30 ന് രാവിലെ 11 ന് പത്തനംതിട്ട കേരളാ സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.

സപ്ലൈകോയ്ക്ക് ടാഗ് ലൈന്‍ നല്‍കാം 1000 രൂപ സമ്മാനം നേടാം
സപ്ലൈകോയ്ക്ക് ടാഗ് ലൈന്‍ നല്‍കുന്നവര്‍ക്ക് 1000 രൂപ സമ്മാനമായി നേടാം. ടാഗ് ലൈന്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ, പകര്‍പ്പോ ആകരുത്. സമര്‍പ്പിക്കുന്ന സൃഷ്ടികളുടെ പൂര്‍ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എന്‍ട്രികള്‍ ഒരാള്‍ക്ക് നല്‍കാനാവില്ല. സപ്ലൈകോയ്ക്ക് അനുയോജ്യവും വില്‍പന വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതും ആയിരിക്കണം ടാഗ് ലൈന്‍. സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ ഒരു സമിതിയായിരിക്കും അനുയോജ്യമായവ തെരഞ്ഞെടുക്കുക. സപ്ലൈകോ ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ടാഗ് ലൈന്‍ സമര്‍പ്പിക്കാം. ഡിസം. 31 ന് വൈകുന്നേരം അഞ്ചു വരെ [email protected] വഴിയോ, തപാല്‍ വഴിയോ നേരിലോ നല്‍കാം.

തെളിവെടുപ്പ് യോഗം ജനുവരി മൂന്നിന്
സംസ്ഥാനത്തെ ടിംബര്‍ കട്ടിംഗ് ഫെല്ലിംഗ് ആന്റ് ട്രാന്‍സ്പോര്‍ട്ടിംഗ് ഓഫ് ലോഗ്സ് എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരിമൂന്നിന് രാവിലെ 11 ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള തടി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലുടമ,തൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് നല്‍കി
ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനക്കുള്ള 2021-2022 വര്‍ഷത്തെ നെഹ്‌റു യുവ കേന്ദ്ര അവാര്‍ഡ് ത്രീസ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ചേരിക്കല്‍ പന്തളം അര്‍ഹരായി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി അധ്യക്ഷയായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത് .കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍, കൃഷി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ ഏറ്റവും മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്, പല ഘട്ടങ്ങളിലായി നടത്തിയ ഭഷ്യ കിറ്റ് വിതരണങ്ങള്‍, ഹോമിയോ ഇമ്മ്യൂണിറ്റി മരുന്ന് വിതരണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരില്ലേക്കും എത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഭിന്ന ബോധവല്‍ക്കരണ പരിപാടികള്‍, കലാ സാക്ഷരതാ,പരിസ്ഥിതി ,ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡ് .

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളും ഇ – ഓഫീസ് ആക്കി മാറ്റും
പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളും ഇ – ഓഫീസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ സപ്ലൈ ആഫീസ് 2019 മുതല്‍ ഇ – ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. 2022 ജനുവരി ഒന്നിനുളളില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ മുഴുവന്‍ ഓഫീസുകളും ഇ – ഓഫീസ് സംവിധാനത്തിലേക്ക് മാറ്റേണ്ടതാണ് എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പില്‍ വരുത്തിയിട്ടുളളത്. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കാനും നടപടികള്‍ സുതാര്യമാക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയ സംവിധാനം.

ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ്
ജില്ലയില്‍ നെഹ്‌റു യുവ കേന്ദ്ര ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തിയ ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബ്ബുകളെ ആര്‍ .ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി അധ്യക്ഷയായ സമിതി തെരഞ്ഞെടുത്തു. പ്ലാസ്റ്റിക് ശുചീകരണം ,സാനിറ്റൈസഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.പറക്കോട് കൈതക്കല്‍ ബ്രദേഴ്‌സ് കല സാംസകാരികകേന്ദ്രത്തിന് ഒന്നാം സ്ഥാനവും കോന്നി മാരൂര്‍ പാലം ചിത്തിര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, റാന്നി മോതിരവയല്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവ രണ്ടും .മൂന്നും സ്ഥാനങ്ങള്‍ നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...